മതമല്ല രാജ്യസുരക്ഷയാണ് പ്രധാനം; ശ്രീലങ്കയിൽ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിരോധിച്ചു • ഇ വാർത്ത | evartha
World

മതമല്ല രാജ്യസുരക്ഷയാണ് പ്രധാനം; ശ്രീലങ്കയിൽ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിരോധിച്ചു

ശ്രീലങ്കയിൽ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിരോധിച്ചു. ഭീകരാക്രമണത്തിന് പശ്ചാത്തലത്തിലാണ് പൊതുസ്ഥലത്ത് മുഖം മറക്കുന്നത് നിരോധിച്ചുകൊണ്ട്  പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവിറക്കിയത്.

നിയമം തിങ്കളാഴ്ചമുതൽ ഇത് പ്രബാല്യത്തിൽവരും. വ്യക്തികളെ തിരിച്ചറിയുന്നതിനു തടസ്സമാവുന്നതരത്തിൽ മുഖം മറയ്ക്കാൻ അനുവദിക്കില്ലെന്നു പ്രസിഡൻറ് വ്യക്തമാക്കി. തീരുമാനം രാജ്യസുരക്ഷയുടെ ഭാഗമായാണെന്നും സിരിസേന പറഞ്ഞു.