പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ നാലു ലക്ഷം വോട്ടുകൾ വരെ നേടുമെന്ന് ആർഎസ്എസ്

single-img
27 April 2019

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ നാലു ലക്ഷം വോട്ടുകൾ വരെ നേടാമെന്ന് ആർഎസ്എസ് വിലയിരുത്തൽ. കാഞ്ഞിരപ്പളളി, കോന്നി, അടൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ മുന്നിലെത്തിയേക്കുമെന്നും വിലയിരുത്തലുകളുണ്ട്.

പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന് സ്വീകരണം നൽകിയ കേന്ദ്രങ്ങളിൽ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പട്ടിരുന്നത്. സ്വീകരണകേന്ദ്രങ്ങളിലെ വലിയ ജനപങ്കാളിത്തവും ഹിന്ദുഭൂരിപക്ഷ മേഖലകളില്‍ വോട്ടിംഗ് ശതമാനം ഉയര്‍ന്നതും വിജയസാധ്യതയായി കണക്കാക്കുന്നു. ആറന്മുളയില്‍ മൂന്നുമുന്നണികള്‍ക്കും ഏകദേശം തുല്യനിലയില്‍ വോട്ടുകള്‍ ലഭിക്കുമെന്നും കണക്കൂകൂട്ടുന്നു.