നിയമ സംവിധാനങ്ങൾക്ക് പുല്ലു വില നൽകി കല്ലട സുരേഷ്: ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യില്ല

single-img
25 April 2019

ക​ല്ല​ട ബ​സി​ൽ യാ​ത്ര​ക്കാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ബ​സ് ഉ​ട​മ സു​രേ​ഷ് ക​ല്ല​ട ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ന്നും പൊലീസിന് മുന്നിൽ ഹാ​ജ​രാ​കി​ല്ല. ആ​രോ​ഗ്യ​പ്ര​ശ്ന​മു​ള്ള​തി​നാ​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പൊലീ​സി​നെ അ​റി​യി​ച്ചു.

​ഉയ​ർ​ന്ന ര​ക്ത സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നാ​ണ് സുരേഷ് പറയുന്നത്. യാത്രക്കാരെ മർദിച്ച സംഭവത്തിൽ ഇന്ന് കേസ് അന്വേഷിക്കുന്ന തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർക്ക് മുമ്പാകെ ഹാജരാകാനായിരുന്നു നിർദേശം നൽകിയത്. എന്നാൽ ആശുപത്രിയിൽ ചികിൽസയിലാണെന്ന വിശദീകരണത്തിന്, ചികിൽസാ രേഖകൾ ഹാജരാക്കാൻ സുരേഷിനോട് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ ഇതിൽ സുരേഷ്  മറുപടി നൽകിയിട്ടില്ല.

ഇ​ന്നു​കൂ​ടി ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ കല്ലട സുരേഷിനെതിരെ പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കുമെന്ന് സൂചനയുണ്ട്.