പരസ്യങ്ങളില്‍ വഞ്ചിതരാകരുത്: കുവൈത്തിലെ ഇന്ത്യന്‍ എംബസി

single-img
25 April 2019

കുവൈത്തിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് എന്ന പേരിലുള്ള പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്ന് ഇന്ത്യന്‍ എംബസി. കുവൈത്തിലും നാട്ടിലും ഇത്തരത്തില്‍ പരസ്യം വ്യാപകമായതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റിന് കുവൈത്തിലെ ഇന്ത്യന്‍ എംബസിയിലെ ഇമൈഗ്രേറ്റ് സംവിധാനം വഴി ആവശ്യപ്പെടണമെന്നുണ്ട്. എന്നാല്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയമോ കുവൈത്തിലെ ഏതെങ്കിലും ഏജന്‍സിയോ അത്തരത്തില്‍ അപേക്ഷിച്ചിട്ടില്ല.

ബിഎസ്‌സി, എംഎസ്‌സി, ജിഎന്‍എം നഴ്‌സുമാരെയെല്ലാം റിക്രൂട്ട് ചെയ്യുന്നതായാണ് പരസ്യങ്ങള്‍. മേയ് അല്ലെങ്കില്‍ ജൂണില്‍ ചെന്നൈയിലോ ബെംഗളൂരുവിലോ നേരിട്ടുള്ള ഇന്റര്‍വ്യു ഉണ്ടാകുമെന്നൊക്കെ പരസ്യത്തിലുണ്ട്. എന്നാല്‍ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് ഒരറിവും എംബസിക്ക് ഇല്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.