ജനങ്ങളെല്ലാം ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത് മോദി തന്നെ പ്രധാനമന്ത്രിയായി തുടരണം എന്നാണ്: യോഗി ആദിത്യനാഥ്‌

single-img
24 April 2019

ചന്ദോലി: ഇന്ത്യയില്‍ ജനങ്ങൾക്ക് നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയായി തുടരണമെന്നാണ് ആഗ്രഹമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിലെ ചന്ദോലിയിൽ നടന്ന റാലിക്കിടെയാണ് യോഗി ഇത് പറഞ്ഞത്. ഇപ്പോള്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്ന് ഘട്ടങ്ങൾ അവസാനിച്ച് കഴിയുമ്പോൾ ജനങ്ങളെല്ലാം ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത് മോദി തന്നെ പ്രധാനമന്ത്രിയായി തുടരണമെന്നാണ് എന്ന് യോഗി പറയുന്നു.

‘ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്നത് ആകണം നമ്മുടെ മാതൃകാവചനം. ആ സ്വപ്നം സാക്ഷാത്കരിക്കാൻ മോദി നയിക്കുന്ന കേന്ദ്ര സർക്കാർ സാക്ഷാത്കരിക്കും. ഗംഗാ നദീ തടത്തിൽ സ്ഥിതി ചെയുന്ന ചന്ദോലി ആത്മീയ തീർത്ഥാടന സ്ഥാനമാണെന്നും ചന്ദോലിയുടെ പ്രാധാന്യത്തെ സൂചിപ്പിച്ചുകൊണ്ട് യോഗി ആദിത്യനാഥ് പറഞ്ഞു.