സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു; പല ബൂത്തുകളിലും വോട്ടിങ് യന്ത്രത്തില്‍ തകരാറ്

single-img
23 April 2019

സംസ്ഥാനത്ത് 20 ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു.രാവിലെ കൃത്യം ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിവരെ നീളും.

രണ്ട് കോടി 61ലക്ഷം വോട്ടര്‍മാരാണ് പോളിങ് ബൂത്തുകളിലേക്കെത്തുന്നത്. മോക് പോളിങ്ങിനിടെ പലയിടത്തും വോട്ടിങ് യന്ത്രത്തില്‍ തകരാറ് കണ്ടെത്തിയത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കാസര്‍കോട്, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ പല ബൂത്തുകളിലും വോട്ടിങ് യന്ത്രം തകരാറിലായി.

പല ജില്ലകളിലും വൈദ്യുതിതടസ്സം നേരിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എറണാകുളം ജില്ലയിലെ പോളിങ് ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ് കണ്ടെത്തി. കൊല്ലം ജില്ലയിലെ ബൂത്തുകളില്‍ വിവി പാറ്റ് മെഷീനുകള്‍ തകരാറില്‍ ആയതായും റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും വോട്ടെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്തുമെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.