സമദൂരം; ആർക്കെങ്കിലും വോട്ട് ചെയ്യണമെന്ന് എൻഎസ്എസ് പ്രത്യേക നിർദേശം നൽകിയിട്ടില്ല: ജി സുകുമാരൻ നായർ

single-img
23 April 2019

എൻഎസ്എസ്  ആർക്കെങ്കിലും വോട്ടുചെയ്യണമെന്ന് പ്രത്യേക നിർദ്ദേശം നൽകിയിട്ടില്ലെന്ന് സെക്രട്ടറി സുകുമാരൻ നായർ. എന്‍എസ്എസിന് ഈ തെരഞ്ഞെടുപ്പില്‍ സമദൂര നിലപാടു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ക്കെങ്കിലും വോട്ടു ചെയ്യണമെന്ന് നിര്‍ദേശിച്ച് ഒരു നിര്‍ദേശവും എന്‍എസ്എസ് അംഗങ്ങള്‍ക്കു നല്‍കിയിട്ടില്ല. ജനങ്ങള്‍ യാഥാര്‍ഥ്യ ബോധത്തോടെയാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുക. എന്‍എസ്എസിന് സമദൂര നിലപാടു തന്നെയാണ്. ഏതെങ്കിലും പാര്‍ട്ടിക്കോ സ്ഥാനാര്‍ഥിക്കോ വോട്ടു ചെയ്യാന്‍ എന്‍എസ്എസ് അംഗങ്ങള്‍ക്കു നിര്‍ദേശമൊന്നും നല്‍കിയിട്ടില്ല. മാധ്യമങ്ങളിലൂടെ നല്‍കിയ കുറിപ്പു മാത്രമാണ് ഇക്കാര്യത്തില്‍ ഇറക്കിയിട്ടുള്ളതെന്നും സുകുമാരന്‍ നായര്‍ വിശദീകരിച്ചു.

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് നിലപാടു വ്യക്തമാക്കിയിട്ടുള്ളതാണ്. വിശ്വാസം സംരക്ഷിക്കുന്നവര്‍ക്കൊപ്പമാണ് സംഘടനയെന്നും സുകുമാരൻ നായർ വ്യക്തമാക്കി. വിശ്വാസികള്‍ ഉള്ള എല്ലായിടത്തും ഈ നിലപാടു വോട്ടിൽ  പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു