കേരളത്തില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപകമായി ക്രമക്കേട് നടന്നതായുള്ള വാര്‍ത്തകള്‍ വ്യാജമെന്ന് ബിജെപി

single-img
23 April 2019

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ന് കേരളത്തിൽ വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേടു നടന്നതായുള്ള വാര്‍ത്തകള്‍ വ്യാജമെന്ന് ബിജെപി. ഇത്തരത്തിലുള്ള വാർത്തകൾ വാര്‍ത്തകള്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെ യും മുന്‍കൂട്ടിയുള്ള തിരക്കഥയാണെന്ന് ബിജെപിയുടെ സംസ്ഥാന സെക്രട്ടറി എംടി രമേശ് പറഞ്ഞു.

പരാജയം ഉറപ്പായതിനാല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഇവരുടെ നീക്കം. മാധ്യമങ്ങള്‍ ഈ നീക്കത്തിന് കൂട്ടുനില്‍ക്കരുത്. വോട്ടിംഗ് മെഷീനുകളിൽ തകരാറില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും അധികൃതരും വ്യക്തമാക്കിയതാണെന്നും രമേശ് മാധ്യമങ്ങളോട് പറഞ്ഞു.