ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് നിർദ്ദേശിച്ചത് കേന്ദ്രസർക്കാർ; തെളിവുകൾ പത്രലേഖകർക്കു മുന്നിൽ ഹാജരാക്കി മുഖ്യമന്ത്രി പിണറായി വിജയൻ

single-img
21 April 2019

ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചതിൻ്റെ തെളിവ് പത്രലേഖകർക്കു മുന്നിൽ ഹാജരാക്കി  മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരില്‍ നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്ര ഉത്തരവ് മുഖ്യമന്ത്രി ഉയര്‍ത്തി കാണിച്ചു. തെളിവുണ്ടോ എന്ന ബി ജെ പിയുടെ ചോദ്യത്തിനാണ് മറുപടിയായാണ് മുഖ്യമന്ത്രി ഉത്തരവ് വായിച്ചത്.

ക്രമസമാധാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശബരിമലയുടെ വെളിച്ചത്തില്‍ കൃത്യമായ നടപടി എടുക്കണം എന്നാണ് 11034/01/2018 ഐഎസ് ഐബി, കേന്ദ്ര അഭ്യന്തരമന്ത്രാലയം, അഭ്യന്തര സുരക്ഷ, ഫസ്റ്റ് ഡിവിഷന്‍ എന്ന സര്‍ക്കുലറില്‍ പറയുന്നത്.

ഇതേ സമയം  തെളിവുണ്ടോ എന്ന ബി ജെ പി ഉന്നയിക്കുന്ന കാര്യം  മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ഞാന്‍ നരേന്ദ്രമോദിയാണെന്നാണ് കരുതിയാണ് ഈ ചോദ്യം ചോദിക്കുന്നത്. ഞാന്‍ കളവ് പറയാറില്ല. നിങ്ങള്‍ ഇത് ചോദിക്കും എന്നതിനാലാണ് തെളിവുമായി വന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.