പ്രവാസി യുവതിക്ക് ദുബായ് വിമാനത്താവളത്തില്‍ സുഖപ്രസവം; തുണയായത് പോലീസുകാരി

single-img
21 April 2019

വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സഹായത്തില്‍ ഇന്ത്യന്‍ യുവതിക്ക് ദുബായ് വിമാനത്താവളത്തില്‍ സുഖപ്രസവം. ദുബായ് വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനലില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിമാനത്താവളത്തില്‍ വെച്ച് പ്രസവ വേദന വന്ന യുതിക്ക് ഹനാന്‍ ഹുസൈന്‍ മുഹമ്മദ് എന്ന പോലീസുകാരി അടിയന്തര പരിചരണം നല്‍കി പ്രസവത്തിന് സഹായിക്കുകയായിരുന്നു.

യുവതിയെ ഉടന്‍ തന്നെ വിമാനത്താവളത്തിലെ ഇന്‍സ്‌പെക്ഷന്‍ റൂമിലേക്കുമാറ്റി. യുവതി ആണ്‍ കുട്ടിക്കാണ് ജന്മം നല്‍കിയത്. എന്നാല്‍ കുട്ടിക്ക് ശ്വാസമെടുക്കാന്‍ സാധിച്ചിരുന്നില്ല. ഹനാന്‍ ഉടന്‍ തന്നെ കൃത്രിമ ശ്വാസോഛ്വാസം നല്‍കി കുട്ടിയുടെ ശ്വാസ തടസം നീക്കി.

പിന്നീട് പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം യുവതിയേയും കുട്ടിയേയും ആശുപത്രിയിലേക്ക് മാറ്റി. ഹനാന്‍ മുഹമ്മദിന്റെ അടിയന്തരവും മനുഷ്യത്വപരവുമായ ഇടപെടലില്‍ ദുബായ് പോലീസ് അധികൃതര്‍ അവരെ ആദരിച്ചു.