ലൈംഗികാതിക്രമ ആരോപണത്തിൽ ചീഫ് ജസ്റ്റിസിന് പിന്തുണയുമായി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റലി

single-img
21 April 2019

ന്യൂഡല്‍ഹി: ഇന്ത്യന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ ചീഫ് ജസ്റ്റിസിന് പിന്തുണ അറിയിച്ചുകൊണ്ട്‌ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റലി. ചീഫ് ജസ്റ്റിസിനെതിരെ ഉണ്ടായിട്ടുള്ള നീക്കത്തിന് പിന്നിൽ ഗൂഢാലോചന സംശയമാണ് ജയ്റ്റലി ഉന്നയിക്കുന്നത്. പരാതി ഉണ്ടെങ്കില്‍ ബന്ധപ്പെട്ട സമിതിക്ക് നല്‍കേണ്ടതിന് പകരം ജഡ്ജിമാര്‍ക്കും ഭരണഘടനാ സ്ഥാപനങ്ങളെ നിരന്തരം ദുര്‍ബലപ്പെടുത്തുന്ന നാല് ഡിജിറ്റൽ മാധ്യമങ്ങള്‍ക്കുമാണ് പരാതിക്കാരി നല്‍കിയത്.

രാജ്യത്തിന്‍റെ ഭരണഘടനാ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരിൽ നിരവധി പേര്‍ ഇടത് , തീവ്ര ഇടതു ചിന്താഗതിക്കാരാണ് . ഇത്തരത്തിലുള്ളവര്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നുവെന്നും അരുണ്‍ ജയ്റ്റലി ബ്ലോഗിൽ വിമര്‍ശിച്ചു.