മീ ടു: അജയ് ദേവ്ഗണിനെ പൊളിച്ചടുക്കി തനുശ്രീ ദത്ത

single-img
18 April 2019

ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍ നട്ടെല്ലില്ലാത്ത പ്രവര്‍ത്തിയാണ് ചെയ്തിരിക്കുന്നതെന്ന് മീടു വെളിപ്പെടുത്തലുകള്‍ക്കു തുടക്കമിട്ട നടി തനുശ്രീ ദത്ത. ദേ ദേ പ്യാര്‍ സെ എന്ന പുതിയ ദേവ്ഗണ്‍ ചിത്രത്തില്‍ മീടു ആരോപണവിധേയനായ നടന്‍ അലോക്‌നാഥ് അഭിനയിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു തനുശ്രീ ദത്തയുടെ പരാമര്‍ശം.

മീടു ആരോപണം ഉയര്‍ന്ന സമയത്ത് ആരോപണ വിധേയര്‍ക്കൊപ്പം അഭിനയിക്കില്ല എന്ന് ദേവ്ഗണ്‍ പറഞ്ഞിരുന്നെന്നും ഇപ്പോള്‍ അദ്ദേഹം ചെയ്തിരിക്കുന്നത് ഇരട്ടത്താപ്പാണെന്നും ദത്ത ആരോപിച്ചു. സ്ത്രീകളോട് മോശമായി പെരുമാറുന്നവരോട് താനോ തന്റെ സിനിമാ നിര്‍മാണ കമ്പനിയോ സഹകരിക്കില്ലെന്ന് മീടു ആരോപണങ്ങള്‍ ഉയര്‍ന്ന സമയത്ത് അജയ് ദേവ്ഗണ്‍ ട്വീറ്റ് ചെയ്തിരുന്നു.

ഇതും ദത്ത കുത്തിപ്പൊക്കി. അലോക്‌നാഥിനെ പിന്തുണയ്ക്കുന്നതിലൂടെ ബലാത്സംഗപീഡന ആരോപണ വിധേയനായ ഒരാള്‍ക്ക് ബോളിവുഡിലേക്കു തിരിച്ചുവരവിനു ദേവ്ഗണ്‍ വഴിയാരുക്കുകയാണെന്നും ദത്ത കുറ്റപ്പെടുത്തി.