യുഎഇയില്‍ വീടിന് തീ പിടിച്ച് 6 പ്രവാസികള്‍ക്ക് ദാരുണാന്ത്യം

single-img
16 April 2019

യുഎഇയിലെ അല്‍ഐനില്‍ താമസ സ്ഥലത്തുണ്ടായ അഗ്‌നിബാധയില്‍ ഒരു കുടുംബത്തിലെ 5 പേരടക്കം 6പേര്‍ക്ക് ദാരുണാന്ത്യം. പാക്കിസ്ഥാന്‍ ഖൈബര്‍ പക്തൂണ്‍വാല പ്രവിശ്യ സ്വദേശികളായ മുഹമ്മദ് ഫാറൂഖ്(58), മക്കളായ ഉമര്‍ ഫാറൂഖ്(23), ഖുറം ഫാറൂഖ്(27), ബന്ധു അലി ഹൈദര്‍(37), അയല്‍ക്കാരായ ഈദ് നവാസ്(28), ഖിയാല്‍ അഫ് സല്‍(48) എന്നിവരാണ് മരിച്ചത്. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുഹമ്മദ് റഹീം എന്നയാളാണ് രക്ഷപ്പെട്ടത്.

വില്ലയുടെ വരാന്തയോട് ചേര്‍ന്ന് മരം കൊണ്ട് നിര്‍മിച്ച മുറിയില്‍ ഉറങ്ങിക്കിടന്ന് മുഹമ്മദ് റഹീം മറ്റുള്ളവരെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുമ്പോഴേക്കും പുക വ്യാപിച്ചു. മുറിയില്‍ ജനാലയില്ലാത്തതിനാല്‍ പുക പുറത്തുപോകാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. മാത്രമല്ല, മുറിക്ക് ഒരു വാതില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദുരന്തത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.