സൗദിയിൽ മാലിന്യ ടാങ്കിനുള്ളിൽ വീണു മലയാളിക്കു ദാരുണാന്ത്യം

single-img
15 April 2019

റിയാദിൽ മാൻഹോളിന്റെ മൂടി പൊട്ടി മാലിന്യ ടാങ്കിനുള്ളിൽ വീണ്‌ മലയാളി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് ചേങ്ങോട്ടൂർ സ്വദേശി റഷീദ് കുട്ടശ്ശേരി (49)യാണ് മരിച്ചത്. താൻ ജോലി ചെയ്യുന്ന കടയുടെ പിറകിലെ സംഭരണ ശാലയിലെ ടാങ്കിൽ വീണാണ്‌ ദാരുണാന്ത്യം ഉണ്ടായത്‌. 

റിയാദിലെ ഷിഫ സനായിയ്യയിൽ അപ്‌ഹോൾസ്റ്ററി സാധനങ്ങൾ വിൽക്കുന്ന കടയിലാണ്‌ റഷീദിന്‌ ജോലി. നഗരസഭയുടെ മാലിന്യപ്പെട്ടിയിൽ വേസ്റ്റ് നിക്ഷേപിക്കാൻ പോയതാണ്. സമയം കഴിഞ്ഞും ആളെ കാണാത്തതിനാൽ സഹപ്രവർത്തകർ അന്വേഷിച്ചപ്പോഴാണ്‌ മാൻഹോളിന്റെ മൂടി തുടന്ന് കിടക്കുന്നതായി കണ്ടത്‌. സംശയം തോന്നിയ കൂട്ടുകാർ ഉടനെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.