മോദിയുടെ പതിനഞ്ചു ലക്ഷം പ്രസംഗ വീഡിയോയുടെ ഡബ്സ്മാഷുമായി ലാലു പ്രസാദ് യാദവ്

single-img
14 April 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി 2014-ലെ ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ നടത്തിയ എല്ലാവർക്കും പതിനഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്ത പ്രസംഗത്തിന്റെ വീഡിയോയുടെ ഡബ്സ്മാഷുമായി ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്.

എല്ലാവര്‍ക്കും 15 ലക്ഷം എന്നതടക്കമുള്ള മോദിയുടെ വാഗ്ദാനങ്ങളാണ് ഡബ്സ്മാഷിനായി ലാലു ഉപയോഗിച്ചിരിക്കുന്നത്. മോദിയുടെ ശബ്ദത്തിനൊപ്പം ചുണ്ടനക്കിയുള്ള ആര്‍ ജെ ഡി നേതാവിന്‍റെ വീഡിയോ 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ്. വിദേശത്തുള്ള കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്നതടക്കമുള്ള മോദിയുടെ പ്രസംഗങ്ങള്‍ ലാലു ആയുധമാക്കിയിട്ടുണ്ട്.

ലാലുവിന്‍റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു ഇപ്പോള്‍ റാഞ്ചിയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്.