വോട്ടെടുപ്പിനിടെ ആന്ധ്രയിൽ സംഘർഷം; വൈഎസ്ആർ കോൺഗ്രസ് നേതാവിന് കുത്തേറ്റു

single-img
11 April 2019

ഹൈദരാബാദ്: രാജ്യത്തെ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ആന്ധ്രയിൽ വോട്ടെടുപ്പിനിടെ സംഘർഷം. ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരയിലെ പോളിംഗ് ബൂത്തിലാണ് സംഘർഷമുണ്ടായത്. ടിആർഎസ് – വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.

ഈ സംഘർഷത്തിൽ വൈഎസ്ആർ കോൺഗ്രസ് നേതാവിന് കുത്തേറ്റു. പരിക്കേറ്റ ഇദ്ദേഹത്തെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ ജനസേവ പാർട്ടി സ്ഥാനാർഥി ആന്ധ്രയിൽ വോട്ടിംഗ് യന്ത്രം തകരാറായതില്‍ പ്രതിഷേധിച്ച് എറിഞ്ഞുടച്ചിരുന്നു. ആന്ധ്രയില്‍ 25 ലോക്സഭ സീറ്റുകളിലേക്കും 175 നിയമസഭ സീറ്റുകളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയും ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം.