ആസിഫും പാര്‍വതിയും പ്രണയജോഡികളായി ‘ഉയരെ’യിലെ ആദ്യ ഗാനം പുറത്തു വന്നു

single-img
7 April 2019

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന പുതിയ ചിത്രമാണ് ഉയരെ. പാര്‍വതി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം നവാഗതനായ മനു അശോകനാണ് സംവിധാനം ചെയ്യുന്നത്. ആസിഫും ടൊവിനോ തോമസുമാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്. ഉയരെയിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ സംഗീതത്തില്‍ സിത്താരയും വിജയ് യേശുദാസും പാടിയ ‘നീ മുകിലോ’ എന്ന പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. ബോബി -സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഒരുക്കിയിരിക്കുന്ന ഉയരെ എസ് ക്യൂബിന്റെ ബാനറില്‍ ഷെബുന, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പ്രതാപ് പോത്തന്‍, സിദ്ദിഖ്, പ്രേം പ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് ഉയരെയിലെ മറ്റ് താരങ്ങള്‍.