വി​ജ​യ് മ​ല്യ​യും നീ​ര​വ് മോ​ദി​യും മെ​ഹു​ൽ ചോ​ക്സി​യും രാ​ജ്യം​വി​ട്ട​ത് `കാവൽക്കാര´നെ പേടിച്ചെന്ന് രാജ്നാഥ് സിംഗ്

single-img
5 April 2019

കോ​ടി​ക​ളു​ടെ വാ​യ്പാ ത​ട്ടി​പ്പു ന​ട​ത്തി​യ വി​ജ​യ് മ​ല്യ​യും നീ​ര​വ് മോ​ദി​യും മെ​ഹു​ൽ ചോ​ക്സി​യും രാ​ജ്യം​വി​ട്ട​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെന്ന കാവൽക്കാരനെ പേ​ടി​ച്ചാ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ലം​ദ​ശ്ഹ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ൺ​ഗ്ര​സ് ഭ​ര​ണ​കാ​ല​ത്ത് സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കാ​ർ നാ​ട് വി​ട്ടോ​ടി​യി​ട്ടി​ല്ല. അ​വ​രു​ടെ താ​വ​ള​മാ​യി​രു​ന്നു ഇ​വി​ടം. എ​ന്നാ​ൽ ചൗ​ക്കീ​ദാ​റി​ന്‍റെ ഭ​ര​ണ​ത്തി​ൽ നീ​ര​വ് മോ​ദി​യും മെ​ഹു​ൽ ചോ​ക്സി​യും വി​ജ​യ് മ​ല്യ​യും നാ​ടു​വി​ട്ടു. കാ​വ​ൽ​ക്കാ​ര​ന്‍റെ ഭ​ര​ണ​ത്തി​ൽ പേ​ടി​ച്ചാ​ണ് ഇ​വ​ർ നാ​ടു​വി​ട്ട​തെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.

2014 നു ​ശേ​ഷ​മാ​ണ് മൂ​വ​രും നാ​ടു​വി​ട്ട​ത്. കാ​ര​ണം പു​തി​യ ജാ​ഗ്ര​ത​യു​ള്ള കാ​വ​ൽ​ക്കാ​ര​ൻ അ​ധി​കാ​ര​ത്തി​ലെ​ത്തി​യെ​ന്ന് അ​വ​ർ തി​രി​ച്ച​റി​ഞ്ഞു. ഇ​വ​രെ ഉ​ട​ൻ കോ​ട​തി​യി​ൽ പി​ടി​ച്ചേ​ൽ​പ്പി​ക്കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.