പശ്ചിമബംഗാളില്‍ ബിജെപി ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ചു: സംഘർഷം

single-img
4 April 2019

ലോക്‌സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ പശ്ചിമബംഗാളില്‍ ബിജെപി ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. സിലിഗുരിയില്‍ ബിജെപി ബൂത്ത് ഓഫീസിലാണ് 42 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്.

മരണകാരണം വ്യക്തമല്ലെന്നു പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സംഭവം നടന്നിരിക്കുന്നത്.