തൃശൂരിൽ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ വീട്ടില്‍ കയറി തീ കൊളുത്തി കൊന്നു
തൃശ്ശൂര്‍ ചിയാരത്ത് യുവാവ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി തീ കൊളുത്തി കൊന്നു. ചിയാരം സ്വദേശി നീതുവാണ് മരിച്ചത്.
പ്രണയം നിരസിച്ചതാണ് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വടക്കേക്കാട് സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി.
ചിയാരം സ്വദേശിനി നീതുവാണ് കൊല്ലപ്പെട്ടത്. സംഭവശേഷം ഇവിടെനിന്നും രക്ഷപ്പെടാൻ ശ്രമിച്ച വടക്കേക്കാട് സ്വദേശിയായ നിതീഷിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് സംഭവമുണ്ടായത്.
വീട്ടിലേക്ക് കയറി വന്ന നിതീഷ് കൈയിൽ കരുതിയ പെട്രോള്‍ ഒഴിച്ച് പെണ്‍കുട്ടിയെ തീ കൊളുത്തുകയായിരുന്നു. നിതീഷ് ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം.