വയനാട്ടിൽ രാഹുൽ ഗാന്ധിയ്ക്ക് അപരൻ

single-img
3 April 2019

വടക്കേ ഇന്ത്യയിൽ നിന്നും വയനാട്ടിലെത്തി ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുന്ന രാഹുല്‍ ഗാന്ധിക്ക് അപരന്‍ എത്തുന്നു. രാഹുല്‍ ഗാന്ധി കെ.ഇ എന്ന പേരിലാണ് കോട്ടയം എരുമേലി സ്വദേശിയായ അപരന്റെ രംഗപ്രവേശനം.

Support Evartha to Save Independent journalism

സിപിഎം യുവജന സംഘടനയായ ഡി  വൈ.എഫ് ഐ പ്രവര്‍ത്തകനാണ് ഇയാളെന്നാണ് സൂചന. പേരിന്റെ കൂടെയുള്ള ഇനിഷ്യല്‍ നീക്കി രാഹുല്‍ ഗാന്ധി എന്ന പേരില്‍ത്തന്നെ മത്സരിക്കാനായിരുന്നു യുവാവിന്റെ നീക്കം. അതിനൊപ്പം തന്നെ ഒരു ദേശീയ പാര്‍ട്ടിയുടെ പിന്തുണ നേടാനും ശ്രമം നടത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി വ്യാഴാഴ്ചയാണ് എന്നിരിക്കേ അപരനായി മത്സരത്തിനിറങ്ങുന്ന രാഹുല്‍ ഗാന്ധി ഇതുവരേയും പത്രിക സമര്‍പ്പിച്ചിട്ടില്ല.

ഇന്ന് വൈകിട്ട് കോഴിക്കോട്ടെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രിയങ്കാ ഗാന്ധിക്കൊപ്പം നാളെ വയനാട്ടിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.