ഇനി പാകിസ്താനില്‍ ഐ.പി.എല്‍ കാണാനാവില്ല

single-img
3 April 2019


പാക് ക്രിക്കറ്റിനെ നശിപ്പിക്കാനുള്ള ഇന്ത്യയുടെ സംഘടിതമായ ശ്രമമാണ് ഐ.പി.എല്‍ എന്നു കാണിച്ച് ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണത്തിന് പാകിസ്താനില്‍ നിരോധനം ഏര്‍പ്പെടുത്തി. മുന്‍ ക്രിക്കറ്റ് ടീം നായകന്‍ കൂടിയായ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്ന് വാര്‍ത്താവിതരണ വകുപ്പ് മന്ത്രി ഫവാദ് ചൗധരി അറിയിച്ചു.

പാക് ക്രിക്കറ്റിനെ നശിപ്പിക്കാന്‍ കിട്ടുന്ന ഒരു അവസരവും ഇന്ത്യ ഉപേക്ഷിക്കില്ലെന്ന് കണ്ടതുകൊണ്ടാണ് ഇപ്പോഴത്തെ നടപടിയെന്നും ഫവാദ് ചൗധരി അറിയിച്ചു. ഇന്ത്യയുടെ ഒരു ആഭ്യന്തര ടൂര്‍ണമെന്റിനെ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യം പാകിസ്താനില്ല. പുല്‍വാമയിലെ ആക്രമണത്തിന്റെ പേരില്‍ പാകിസ്താന്റെ ആഭ്യന്തര ലീഗായ പി.എസ്.എല്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്ന് ഇന്ത്യയുടെ ഔദ്യോഗിക ചാനല്‍ പിന്മാറിയ ചരിത്രമുണ്ട്. പി.എസ്.എല്ലിനെയും പാക് ക്രിക്കറ്റിനെയും തകര്‍ക്കുക മാത്രമായിരുന്നു ഇതുവഴി ഇന്ത്യയുടെലക്ഷ്യം-ഫവാദ് ചൗധരി പറഞ്ഞു.