ശ്രീലങ്കന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അറസ്റ്റില്‍

single-img
31 March 2019

ശ്രീലങ്കന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് ഞായറാഴ്ച രാവിലെ കരുണരത്‌നയെ ലങ്കന്‍ പൊലീസ് കൊളംബോയില്‍ വെച്ച് പിടികൂടിയത്.

ഞായറാഴ്ച പുലര്‍ച്ചെ 5.40ന് പിടികൂടിയ കരുണരത്‌നയെ പിന്നീട് ജാമ്യത്തില്‍ വിട്ടതായാണ് റിപ്പോര്‍ട്ട്. കരുണരത്‌നെ ഓടിച്ചിരുന്ന കാര്‍ ബൈക്ക് യാത്രികനെ ഇടിക്കുകയും അയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കേസില്‍ കരുണരത്‌നയ്ക്ക് ഈ ആഴ്ച തന്നെ കോടതിയില്‍ ഹാജരാവേണ്ടി വരും.

കോടതിയില്‍ നിന്നും വരുന്ന ശിക്ഷാ നടപടിയുടെ അടിസ്ഥാനത്തില്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും കരുണരത്‌നയ്‌ക്കെതിരെ നടപടി എടുത്തേക്കും എന്നാണ് റിപ്പോര്‍ട്ട്. ലോക കപ്പില്‍ കരുണരത്‌നയെ ലങ്ക നായകനാക്കുന്ന കാര്യം പരഗണിച്ചു വരുന്നതിനിടയിലാണ് സംഭവം.