രാഹുൽ ഇല്ലെങ്കിൽ സിദ്ദീഖ് ആകണമെന്നില്ല; ലിസ്റ്റിൽ വേറെ പേരുകളുമുണ്ട്: മലപ്പുറം ഡിസിസി

single-img
29 March 2019

രാ​ഹു​ല്‍ ഗാ​ന്ധി മ​ത്സ​രി​ക്കാ​നെ​ത്തി​യി​ല്ലെ​ങ്കി​ല്‍ ടി. ​സി​ദ്ദി​ഖ് ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്ന് മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി പ്ര​കാ​ശ്. രാ​ഹു​ല്‍ ഗാ​ന്ധി വ​ന്നി​ല്ലെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ പ​രി​ഗ​ണ​ന​യി​ലു​ള്ള മൂ​ന്ന് പേ​രോ അ​ത​ല്ലാ​തെ മ​റ്റാ​രെ​ങ്കി​ലു​മോ ആ​കാം വ​യ​നാ​ട്ടി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ര് സ്ഥാ​നാ​ർ​ഥി​യാ​ക​ണ​മെ​ന്ന് എ​ഐ​സി​സി തീ​രു​മാ​നി​ക്കും. ഇ​തു​വ​രെ ഹൈ​ക്ക​മാ​ന്‍​ഡ് വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് ഹൈ​ക്ക​മാ​ന്‍​ഡി​ന് മു​ന്നി​ല്‍ ഒ​രു അ​വ്യ​ക്ത​ത​യു​മി​ല്ല.

രാ​ഹു​ല്‍ എ​ത്തി​യി​ല്ലെ​ങ്കി​ൽ അ​ണി​ക​ളി​ല്‍ പ്ര​യാ​സ​വും നി​രാ​ശ​യും ഉ​ണ്ടാ​കും. അ​ണി​ക​ള്‍ വൈ​കാ​രി​ക​മാ​യി ത​ള​രും. കാ​ര​ണം കോ​ണ്‍​ഗ്ര​സി​ന്‍റേ​ത് പ​ര​സ്പ​രം വൈ​കാ​രി​ക അ​ടു​പ്പ​മു​ള്ള പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്നും പ്ര​കാ​ശ് പ​റ​ഞ്ഞു.