യുഡിഎഫ് എന്നെ അപമാനിച്ചു, എൽഡിഎഫ് വിശ്വാസികളെ അപമാനിച്ചു: ബിജെപി മുന്നണിയിൽ ചേരുന്ന കാര്യത്തിൽ നാലുദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കുമെന്ന് പിസി ജോർജ്

single-img
28 March 2019

പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജിന്റെ ജനപക്ഷം പാര്‍ട്ടി ബിജെപി മുന്നണിയുടെ ഭാഗമാവും. ബി.ജെ.പി കേന്ദ്ര നേതൃത്വം പി സി.ജോര്‍ജിന്റെ കേരള ജനപക്ഷവുമായി ചര്‍ച്ച നടത്തിയതായും സൂചന. ഇക്കാര്യത്തില്‍ നാല് ദിവസത്തിനകം നിലപാട് പ്രഖ്യാപിക്കുമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു.

‘ബി.ജെ.പിയുമായി ആശയവിനിമയം നടക്കുന്നുണ്ട്. എന്നെ അപമാനിച്ച യു.ഡി.എഫുമായും വിശ്വാസികളെ അപമാനിച്ച പിണറായി വിജയനുമായും ചര്‍ച്ചയില്ല. എന്‍.ഡി.എയ്ക്കു പിന്തുണ നല്‍കണോ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യണോ എന്നതു സംബന്ധിച്ച് അടുത്ത ദിവസം തീരുമാനം എടുക്കും’ പി.സി.ജോര്‍ജ് പറഞ്ഞു.

പി.സി ജോര്‍ജിന് ഏറെ സാധീനമുള്ള കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മേഖലകള്‍ പത്തനംതിട്ട മണ്ഡലത്തിലാണ്.പത്തനംതിട്ട അടക്കമുള്ള മണ്ഡലങ്ങളിലെ പിന്തുണയും എന്‍.ഡി.എ മുന്നണി പ്രവേശവും ചര്‍ച്ച ചെയ്യാനാണ് ഇരു പാര്‍ട്ടികളുടെയും നീക്കം.

നേരത്തേ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ പി.സി.ജോര്‍ജ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നുങ്കിലും യു.ഡി.എഫ് അത് നിരസിക്കുകയായിരുന്നു.