പപ്പാ…കമോണ്‍ പപ്പാ…..; ധോണി ക്രീസിലെത്തിയപ്പോള്‍ മകള്‍ സിവ: വീഡിയോ

single-img
27 March 2019

ഐ.പി.എല്ലില്‍ ഇന്നലെ ഡല്‍ഹി കാപ്പിറ്റല്‍സിനെതിരായ മത്സരത്തിലും താരമായി ധോണിയുടെ മകള്‍ സിവ. മത്സരം കാണാന്‍ അമ്മ സാക്ഷിക്കൊപ്പം സിവയുമുണ്ടായിരുന്നു. ധോണി ക്രീസിലേക്ക് എത്തിയപ്പോഴായിരുന്നു സിവ, പപ്പയെ വിളിച്ചത്. പപ്പാ, കമോണ്‍ പപ്പാ എന്ന് ഇരിപ്പിടത്തില്‍ കയറി വിളിക്കുന്ന സിവയുടെ വീഡിയോ ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചു. വീഡിയോ നിമിഷ നേരം കൊണ്ട് തരംഗമാവുകയും ചെയ്തു.