രാഹുൽ അമേഠിയിൽ തന്നെ; ഒരു സീറ്റില്‍ക്കൂടി രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല: എഐസിസി

single-img
26 March 2019

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തൻറെ സ്ഥിരം മണ്ഡലമായ അമേഠിയിൽ തന്നെ മത്സരിക്കുമെന്ന  സൂചന നൽകി എഐസിസി. രണ്ടാമതൊരു സീറ്റില്‍ മത്സരിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

ഒരു സീറ്റിലാണ് മത്സരിക്കുന്നതെങ്കില്‍ രാഹുല്‍ അമേഠിയില്‍ തന്നെയായിരിക്കുമെന്നും സുര്‍ജേവാല വ്യക്തമാക്കി. അമേഠി ഒഴികെ ഒരു സീറ്റില്‍ക്കൂടി രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ദക്ഷിണേന്ത്യയില്‍നിന്നു രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര പിസിസികള്‍ ഈ ആവശ്യം പാര്‍ട്ടി ഹൈക്കമാന്‍ഡിനു മുന്നില്‍ വച്ചിട്ടുണ്ട്. ഈ ആവശ്യങ്ങള്‍ ഒരേപോലെയാണ് രാഹുല്‍ പരിഗണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണേന്ത്യയിലെ ജനങ്ങളുടെ വികാരം മാനിക്കുന്നുവെന്നും  എന്നാൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം യാതൊന്നും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ രണ്ടാമത് ഒരു സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ വയനാടിന് മുന്‍ഗണനയുണ്ടാവുമോയെന്ന ചോദ്യത്തിന്, മൂന്നു സംസ്ഥാനങ്ങളില്‍നിന്നുമുള്ള ആവശ്യത്തെ ഒരേപോലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കാണുന്നത് എന്നായിരുന്നു സുര്‍ജേവാലയുടെ മറുപടി.