സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ കി​​​രീ​​​ടാ​​​വ​​​കാ​​​ശി മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ രാ​​​ജ​​​കു​​​മാ​​​ര​​​ന്‍റെ അ​​​ധി​​​കാ​​​രം വെട്ടിക്കുറച്ചു • ഇ വാർത്ത | evartha
World

സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ കി​​​രീ​​​ടാ​​​വ​​​കാ​​​ശി മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ രാ​​​ജ​​​കു​​​മാ​​​ര​​​ന്‍റെ അ​​​ധി​​​കാ​​​രം വെട്ടിക്കുറച്ചു

സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ കി​​​രീ​​​ടാ​​​വ​​​കാ​​​ശി മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ രാ​​​ജ​​​കു​​​മാ​​​ര​​​ന്‍റെ അ​​​ധി​​​കാ​​​രം സ​​​ൽ​​​മാ​​​ൻ രാ​​​ജാ​​​വ് വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു. ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ ന​​​ട​​​ന്ന പ​​​ല സു​​​പ്ര​​​ധാ​​​ന പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും രാ​​​ജ​​​കു​​​മാ​​​ര​​​ൻ പ​​​ങ്കെ​​​ടു​​​ത്തി​​​ല്ല. സാ​​​ന്പ​​​ത്തി​​​ക-​​​ധ​​​ന​​​കാ​​​ര്യ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളി​​​ലാ​​​ണു കു​​​റ​​​വു​​​വ​​​രു​​​ത്തി​​​യ​​​തെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.പാശ്ചാത്യ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സ​​​ൽ​​​മാ​​​ൻ ബി​​​ൻ അ​​​ബ്ദ​​​ൽ അ​​​സീ​​​സ് രാ​​​ജാ​​​വ് ത​​​ന്‍റെ മു​​​പ്പ​​​ത്തി​​​മൂ​​​ന്നു​​​കാ​​​ര​​​നാ​​​യ പു​​​ത്ര​​​ന്‍റെ പ​​​ല ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലും അ​​​തൃ​​​പ്ത​​​നാ​​​യി​​​രു​​​ന്നുവെന്നും  റിപ്പോർട്ടുകളുണ്ട്. രാ​​​ജ​​​കു​​​മാ​​​ര​​​ന്‍റെ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​തു പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ, മു​​​തി​​​ർ​​​ന്ന മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ രാ​​​ജാ​​​വ് ഇ​​​ക്കാ​​​ര്യ​​​മ​​​റി​​​യി​​​ച്ച​​​താ​​​യി ഗാ​​​ർ​​​ഡി​​​യ​​​ൻ പ​​​ത്രം റി‌​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ആ ​​​യോ​​​ഗ​​​ത്തി​​​ൽ വ​​​രാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും രാ​​​ജ​​​കു​​​മാ​​​ര​​​ൻ ചെ​​​ന്നി​​​ല്ല.

ജ​​​മാ​​​ൽ ഖ​​​ഷോ​​​ഗി എ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ തു​​​ർ​​​ക്കി​​​യി​​​ലെ സൗ​​​ദി ‌എം​​​ബ​​​സി​​​യി​​​ൽ കൊ​​​ല്ലി​​​ച്ച​​​ത് മു​​​ഹ​​​മ്മ​​​ദ് രാ​​​ജ​​​കു​​​മാ​​​ര​​​നാ​​​ണെ​​​ന്ന് അ​​​മേ​​​രി​​​ക്ക ക​​​രു​​​തു​​​ന്നു. രാ​​​ജ​​​കു​​​മാ​​​ര​​​നെ നീ​​​ക്കം​​​ചെ​​​യ്യാ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​മെ​​​ന്നു പ​​​ല​​​രും ക​​​രു​​​തി​​​യി​​​രു​​​ന്നു. സൗ​​​ദി രാ​​​ജാ​​​വി​​​ന്‍റെ​​​യും രാ​​​ജ​​​കു​​​ടും​​​ബ​​​ത്തി​​​ന്‍റെ​​​യും ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ​​​യും വി​​​ദേ​​​ശ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ മേ​​​ൽ​​​നോ​​​ട്ടം ‌മു​​​സാ​​​യി​​​ദ് അ​​​ൽ ഐ​​​ബാ​​​ൻ എ​​​ന്ന വി​​​ശ്വ​​​സ്ത ഉ​​​പ​​​ദേ​​​ഷ്ടാ​​​വി​​​നെ​​​യാ​​​ണു രാ​​​ജാ​​​വ് ഏ​​​ല്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഹാ​​​ർ​​​വ​​​ഡി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സം ചെ​​​യ്ത മു​​​സാ​​​യി​​​ദി​​​നെ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വാ​​​യും നി​​​യ​​​മി​​​ച്ചു.

സ​​​ൽ​​​മാ​​​ൻ രാ​​​ജാ​​​വ് 2015 ഏ​​​പ്രി​​​ലി​​​ൽ രാ​​​ജാ​​​വാ​​​യ​​​പ്പോ​​​ൾ സ‌​​​ഹോ​​​ദ​​​ര​​​പു​​​ത്ര​​​ൻ മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ ന​​​യി​​​ഫി​​​നെ​​​യാ​​​ണു കി​​​രീ​​​ടാ​​​വ​​​കാ​​​ശി​​​യാ​​​ക്കി​​​യ​​​ത്. ഇ​​​ള​​​യ‌​​​സ​​​ഹോ​​​ദ​​​ര​​​ൻ മു​​​ഖ്റി​​​ൻ രാ​​​ജ​​​കു​​​മാ​​​ര​​​നെ മാ​​​റ്റി​​​ക്കൊ​​​ണ്ടാ​​​യി​​​രു​​​ന്നു ഇ​​​ത്. പി​​​ന്നീ​​​ടു പു​​​ത്ര​​​ൻ മു​​​ഹ​​​മ്മ​​​ദ് രാ​​​ജ​​​കു​​​മാ​​​ര​​​നെ ഉ​​​പ കി​​​രീ​​​ടാ​​​വ​​​കാ​​​ശി​​​യാ​​​ക്കി. 2017ൽ ​​​മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ ന​​​യ​​​ിഫി​​​നെ നീ​​​ക്കി പു​​​ത്ര​​​ൻ മു​​​ഹ​​​മ്മ​​​ദി​​​നെ ഏ​​​ക കി​​​രീ​​​ടാ​​​വ​​​കാ​​​ശി​​​യാ​​​ക്കി.