ഗോ​വ​യി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​മോ​ദ് സാ​വ​ന്ത് സ​ത്യ​പ്ര​തി​ജ്ഞ ചെയ്തു; ചടങ്ങു നടന്നത് അ​ർ​ധ​രാ​ത്രി​യിൽ

single-img
19 March 2019

അ​ർ​ധ​രാ​ത്രി​വ​രെ നീ​ണ്ട നാ​ട​കീ​യ​ത​യ്ക്കു​ശേ​ഷം ഗോ​വ​യി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​മോ​ദ് സാ​വ​ന്ത് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ഭൂ​രി​പ​ക്ഷം തെ​ളി​യി​ച്ചു​ള്ള എം​എ​ൽ​എ​മാ​രു​ടെ പ​ട്ടി​ക ബി​ജെ​പി നേ​താ​ക്ക​ൾ രാ​ത്രി പ​ന്ത്ര​ണ്ടു​മ​ണി​ക്കാ​ണ് ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റി​യ​ത്.

രാ​ജ്ഭ​വ​നി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന് ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ര്‍​ണ​ര്‍ മൃ​ദു​ല സി​ന്‍​ഹ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി​യെ കൂ​ടാ​തെ 11 മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി അ​ട​ക്ക​മു​ള്ള ബി​ജെ​പി നേ​താ​ക്ക​ൾ രാ​ജ്ഭ​വ​നി​ൽ എ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, ബി​ജെ​പി​യെ സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ ക്ഷ​ണി​ച്ച ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

പ​രീ​ക്ക​റു​ടെ നി​ര്യാ​ണ​ത്തോ​ടെ ഗോ​വ നി​യ​മ​സ​ഭ​യു​ടെ അം​ഗ​ബ​ലം 36 ആ​യി ചു​രു​ങ്ങി. കോ​ണ്‍​ഗ്ര​സി​ന് 14 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ബി​ജെ​പി​ക്ക് 12 പേ​രു​ണ്ട്. എം​ജി​പി​ക്കും ഗോ​വ ഫോ​ർ​വേ​ഡ് പാ​ർ​ട്ടി​ക്കും മൂ​ന്ന് അം​ഗ​ങ്ങ​ൾ വീ​ത​മു​ണ്ട്. ഒ​രു സ്വ​ത​ന്ത്ര​നും എ​ൻ​സി​പി എം​എ​ൽ​എ​യും ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കു​ന്നു.

ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യും പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യും ഗ​ഡ്ക​രി തി​ങ്ക​ളാ​ഴ്ച രാ​ത്രി ത​ന്നെ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​തോ​ടെ സ്പീ​ക്ക​റാ​യ പ്ര​മോ​ദ് സാ​വ​ന്തി​നെ മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ൽ ഉ​റ​പ്പി​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഗോ​വ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന മ​നോ​ഹ​ര്‍ പ​രീ​ക്ക​ര്‍ ഞാ​യ​റാ​ഴ്ച അ​ന്ത​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് സം​സ്ഥാ​ന​ത്ത് പ്ര​തി​സ​ന്ധി രൂ​പ​പ്പെ​ട്ട​ത്.