സോളാര്‍ കേസ് പ്രതികള്‍ സ്ഥാനാര്‍ഥികളായാല്‍ അവര്‍ക്കെതിരെ മത്സരിക്കും; ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ വോട്ടര്‍മാരെ അറിയിച്ചുകൊണ്ടാവും മത്സരം: പരാതിക്കാരി

single-img
16 March 2019

സോളാര്‍ കേസില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ഥികളായാല്‍ അവര്‍ക്കെതിരെ മല്‍സരിക്കുമെന്നു പരാതിക്കാരി. ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി. അനില്‍കുമാര്‍ എന്നിവരില്‍ ആരെങ്കിലും സ്ഥാനാര്‍ഥിയായാല്‍ അതില്‍ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണു പ്രഖ്യാപനം. ലൈംഗിക പീഡനക്കേസിലടക്കം ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ വോട്ടര്‍മാരെ അറിയിച്ചുകൊണ്ടാവും മല്‍സരമെന്നും പരാതിക്കാരി പറഞ്ഞു. കേസ് നടപടികള്‍ അനന്തമായി വൈകുകയാണെന്നും പരാതിക്കാരി ആരോപിച്ചു.