ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് കുവൈത്ത് വിലക്കേര്‍പ്പെടുത്തി

single-img
15 March 2019

ബോയിങ് 737 മാക്‌സ് 8 എയര്‍ക്രാഫ്റ്റുകള്‍ക്കു കുവൈത്ത് വിലക്കേര്‍പ്പെടുത്തി. ഇതേ സീരീസില്‍ പെട്ട വിമാനങ്ങള്‍ അടുത്തിടെയായി രണ്ടു തവണ അപകടത്തില്‍പ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. കുവൈത്ത് വിമാനത്താവളം വഴിയുള്ള ട്രാന്‍സിറ്റ് സര്‍വീസുകള്‍ക്കും വിലക്ക് ബാധകമാണ്.

ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്നും ട്രാന്‍സിറ്റ് സര്‍വീസുകള്‍ക്കും വിലക്ക് ബാധകമാണെന്നും DGCA വ്യക്തമാക്കി. എത്യോപ്യന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍, തുര്‍ക്കി, ഫ്രാന്‍സ് തുടങ്ങി നാല്‍പതോളം രാജ്യങ്ങള്‍ അമേരിക്കന്‍ വിമാനക്കമ്പനിയായ ബോയിങ്ങിന്റെ മാക്‌സ് 8 സീരീസിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ മാക്‌സ് 8 വിമാനങ്ങള്‍ സുരക്ഷിതമാണെന്ന് പറഞ്ഞ അമേരിക്കയും നിലപാടില്‍ മാറ്റം വരുത്തി ബോയിങ് 737 വിമാനങ്ങള്‍ പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.