തൻ്റെ അമ്മയുടെ മരണത്തിൽ സന്തോഷിച്ച ഭാര്യയെ യുവാവ് കൊലപ്പെടുത്തി

single-img
14 March 2019

തൻ്റെ അ​മ്മ​യു​ട മ​ര​ണ​ത്തി​ൽ സ​ന്തോ​ഷി​ച്ച ഭാ​ര്യ​യെ യു​വാ​വ് കൊ​ല​പ്പെ​ടു​ത്തി. പ​ടി​ഞ്ഞാ​റ​ൻ മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ലാ​പു​രി​ലാ​യി​ലാണ് നാടിനെ ഞെട്ടിച്ച സംഭവങ്ങൾ അരങ്ങേറിയത്.

ആ​പ്തേ​ന​ഗ​ർ‌ സ്വ​ദേ​ശി​യാ​യ സ​ന്ദീ​പ് ലോ​കാ​ന്ദെ​യാ​ണ് ഭാ​ര്യ ശു​ഭാ​ഗ്നി​യെ (35) കൊ​ല​പ്പെ​ടു​ത്തി​യ​ത്. സ​ന്ദീ​പി​ന്‍റെ അ​മ്മ മാ​ല​തി​യു​ടെ മ​ര​ണ​ത്തി​ൽ സ​ന്തോ​ഷി​ച്ച​താ​ണ് ശു​ഭാ​ഗ്നി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ മ​ട്ടു​പ്പാ​വി​ൽ​നി​ന്നും ശു​ഭാ​ഗ്നി​യെ താ​ഴേ​ക്കു ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. സ​ന്ദീ​പി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തിട്ടുണ്ട്.