മിന്നൽ ഹർത്താൽ; രജിസ്റ്റർ ചെയ്ത 193 കേസുകളിൽ 190 എണ്ണത്തിലും ഡീൻ കുര്യാക്കോസ് പ്രതി; ഹർത്താൽ തങ്ങൾ അറിഞ്ഞിട്ടേയില്ലെന്നു യുഡിഎ​ഫ് ജി​ല്ല ചെ​യ​ർ​മാ​നും കൺവീനറും

single-img
14 March 2019

കാസർകോട് പെരിയയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ അപ്രതീക്ഷിത ഹർത്താൽ കോടതി കയറിയതിനു പിന്നാലെ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസ് 190 കേസുകളിൽ പ്രതി. ഹർത്താലുമായി ബന്ധപ്പെട്ട് ആകെ 193 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു.  ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.

കാസർകോട് പെരിയയിൽ ശരത് ലാൽ, കൃപേഷ് എന്നീ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ, സിപിഎം നേതാവ് പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് രാത്രിയാണ് യൂത്ത് കോൺ​ഗ്രസ് ഫെബ്രുവരി 18 ന് ഹർത്താലിന് ആഹ്വാനം ചെയ്തത്.

അപ്രതീക്ഷിത ഹർത്താലുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ പട്ടികയും സത്യവാങ്മൂലത്തിനൊപ്പം പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സിറ്റി, റൂറൽ തിരിച്ചുള്ള കേസുകളുടെ പട്ടികയാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത 23 കേ​സു​ക​ളി​ൽ യുഡിഎ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ എം​സി ക​മ​റു​ദ്ദീ​നെ​യും ക​ൺ​വീ​ന​ർ എ. ​ഗോ​വി​ന്ദ​ൻ നാ​യ​രെ​യും പ്ര​തി​യാ​ക്കി​യി​ട്ടു​ണ്ട്. ഈ ​മൂ​ന്നു പേ​രും ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​താ​യും ആ​ഹ്വാ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന ക​മ​റു​ദ്ദീ​ന്റെ​യും ഗോ​വി​ന്ദ​ൻ​നാ​യ​രു​ടെ​യും വാ​ദം കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണെ​ന്നും പൊ​ലീ​സ്​ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

ഫേസ്ബു​ക്കി​ലൂ​ടെ ഇ​വ​ർ ഹർത്താൽ ആ​ഹ്വാ​നം ന​ട​ത്തി​യ​തി​ന്​ തെ​ളി​വു​ണ്ട്. ഹ​ർ​ത്താ​ലി​ൽ 2,64,200 രൂ​പ​യു​ടെ ന​ഷ്​​ട​മാ​ണു​ണ്ടാ​യ​ത്. കെ​എ​സ്ആ​ർ​ടിസി​ക്കും വ​ലി​യ ന​ഷ്​​ട​മു​ണ്ടാ​യി. സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്കു​ണ്ടാ​യ ന​ഷ്​​ടം വി​ല​യി​രു​ത്ത​ണ​മെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.