വെടിക്കെട്ട് സെഞ്ച്വറിയോടെ തിരിച്ചുവരവറിയിച്ച് വാര്‍ണര്‍

single-img
10 March 2019


ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറിന് വമ്പന്‍ തിരിച്ചുവരവ്. ആഭ്യന്തര ലീഗില്‍ റാന്‍ഡ്വിക് പീറ്റര്‍ഷാമിന് വേണ്ടി ബാറ്റേന്തിയ താരം ഏഴ് സിക്‌സും നാല് ബൗണ്ടറിയുമടക്കം 77 പന്തില്‍ സെഞ്ച്വറി(110) നേടി.

ബോളില്‍ കൃത്രിമത്വം നടത്തിയതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും ഒരു വര്‍ഷത്തോളമായി പുറത്തായ വാര്‍ണറും മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും ലോകകപ്പിലേക്ക് മികച്ച ഫോമില്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മാര്‍ച്ച് 28ന് ഇരുവരുടെയും വിലക്ക് അവസാനിക്കും.