യുഎഇയിൽ വാഹനാപകടം: നാലു മരണം

single-img
10 March 2019

റാസൽഖൈമ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലുണ്ടായ വാഹനാപകടത്തിൽ നാലുപേർ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ആറു യു.എ.ഇ. സ്വദേശികളും ഒരു ഏഷ്യക്കാരനുമാണ് വാഹനത്തിലുണ്ടായിരുന്നത്.

18 വയസ്സുള്ള രണ്ട് യുവാക്കളും 10 വയസ്സുള്ള രണ്ട് കുട്ടികളും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരിക്കേറ്റ മറ്റൊരു യുവാവിനെയും രണ്ട് കുട്ടികളെയും അടിയന്തര ചികിത്സയ്ക്കായി ശൈഖ് ഖലീഫ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ എക്സിറ്റ് 122നടുത്ത് വാഹനത്തിന്റെ ടയർ പൊട്ടിയാണ് അപകടം. ഏഴു സ്വദേശി ചെറുപ്പക്കാർ സഞ്ചരിച്ച ഫോർവീലറിലായിരുന്നു അപകടത്തിൽപ്പെട്ടത്. അപകടസമയം വാഹനം അമിത വേഗത്തിലായിരുന്നു. മരിച്ച ഏഷ്യക്കാരനെക്കുറിച്ചുള്ള കൂടുതൽ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.