കല്യാണ പെണ്ണിനൊപ്പം സെൽഫി; തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ പുതിയ അനുഭവമെന്ന് ശശിതരൂർ

single-img
10 March 2019

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാന ശ്രദ്ധ കേന്ദ്രങ്ങളിലൊന്നാണ് തിരുവനന്തപുരം മണ്ഡലം.  അവിടുത്തെ ഗ്ലാമര്‍ സ്ഥാനാര്‍ത്ഥികളിലൊരാളാണ് സിറ്റിങ് എംപിയായ ശശി തരൂര്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ മണ്ഡലം പര്യടനത്തിൽ പകർത്തിയ ശശി തരൂർ ഉൾപ്പെട്ട ഒരു ചിത്രമാണ്  ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്.

തട്ടുകടയിലെ രുചിയേറിയ ചായചിത്രം പങ്കുവച്ചശേഷം ഒരു കല്ല്യാണസെല്‍ഫിയുമായാണ് തരൂര്‍ എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ മണ്ഡലം പര്യടനത്തിനിടയിലാണ് വരനും വധുവുനുമൊപ്പം സെല്‍ഫിയെടുക്കാന്‍ തരൂര്‍ സമയം കണ്ടെത്തിയത്.

‘ഒരു എംപി എന്ന നിലയില്‍ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുക എന്നത് ഒരു ദിവസത്തെ ജോലിയുടെ ഭാഗമാണ്. എന്നാല്‍ കല്ല്യാണപ്പെണ്ണ് ഒപ്പം നിന്ന് സെല്‍ഫി എടുക്കുന്നത് ഒരു പുതിയ അനുഭവമാണ്’ – ശശി തരൂർ തന്നെ ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞു.