ലോക്സഭാ തെരഞ്ഞെടുപ്പിനെ ശബരിമല സ്വാധീനിക്കും; വിശ്വാസികൾക്കൊപ്പം നിന്നത് ബിജെപി മാത്രം: കുമ്മനം

single-img
10 March 2019

ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നു ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ശബരിമല വിഷയം ലോക്‌സഭ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ശബരിമല എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുന്ന വിഷയമാണ്. ബിജെപി മാത്രമാണ് വിശ്വാസികള്‍ക്കൊപ്പം നിന്നതെന്നും കുമ്മനം പറഞ്ഞു.

കടിച്ചതും പിടിച്ചതും ലക്ഷ്യമിട്ടല്ല രാഷ്ട്രീയത്തില്‍ വന്നതെന്നും കുമ്മനം പറഞ്ഞു. മിസോറാം ഗവര്‍ണര്‍ പദവി രാജിവെച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വരുന്ന കുമ്മനത്തിന് കടിച്ചതും പിടിച്ചതും പോകുമെന്നായിരുന്നു മന്ത്രി കടകംപള്ളിയുടെ പ്രസ്താവന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.