ലോക്സഭാ സ്ഥാനാർത്ഥികളായ എംഎൽഎമാർ വിജയിച്ചാൽ സംസ്ഥാനത്ത് പിന്നെ വരുന്നത് തെരഞ്ഞെടുപ്പ് കാലം

single-img
9 March 2019

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​ഐ​യു​ടെ സ്ഥാ​നാ​ർ​ഥിപ്പട്ടി​ക​യി​ൽ ര​ണ്ട് എം​എ​ൽ​എ​മാ​ർ ഉ​ൾ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ സി​പി​എം പ​ട്ടി​ക​യി​ലും മൂ​ന്നു പേ​രെ ഉ​ൾ​പ്പെ​ടു​ത്തിയത് ചർച്ചയാകുന്നു. ഇതിനിടെ പൂ​ഞ്ഞാ​ർ എം​എ​ൽ​എ പി.​സി. ജോ​ർ​ജും സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എം​എ​ൽ​എ, എം​പി ആ​യാ​ൽ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ഒ​രു സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്ന​താ​ണ് ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ.

ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ കേ​ര​ള​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന എം​എ​ൽ​എ​മാ​ർ എം​പി​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു ക​ഴി​ഞ്ഞാ​ൽ രാ​ജി​വ​യ്ക്കു​ന്ന​ത് എം​എ​ൽ​എ സ്ഥാ​നം ത​ന്നെ​യാ​കും. അ​ങ്ങ​നെ​യെ​ങ്കി​ൽ 2021 മേ​യ് വ​രെ കേ​ര​ള നി​യ​മ​സ​ഭ​യ്ക്ക് കാ​ലാ​വ​ധി ഉ​ള്ള​തി​നാ​ൽ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​രും. മത്സരിക്കുന്ന എംഎൽഎമാർ വിജയിച്ചാൽ അതിനെത്തുടർന്ന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പുകളുടെ പുഷ്കലകാലമായിരിക്കും ഉണ്ടാകുക.

നെടുമങ്ങാട് മണ്ഡലത്തിൽ മത്സരിക്കുന്ന സി. ​ദി​വാ​ക​ര​ൻ  അടൂർ മണ്ഡലത്തിൽ മത്സരിക്കുന്ന ചി​റ്റ​യം ഗോ​പ​കു​മാ​ർ എന്നിവർ സിപിഐയെ പ്രതിനിധീകരിക്കുമ്പോൾ എ. ​പ്ര​ദീ​പ് കു​മാ​ർ (കോ​ഴി​ക്കോ​ട്), എ.​എം. ആ​രി​ഫ് (അ​രൂ​ർ), വീ​ണാ ജോ​ർ​ജ് (ആ​റ​ന്മു​ള), പി.വി.അൻവർ (പൊന്നാനി) എ​ന്നി​വ​ർ സി​പി​എം പ​ട്ടി​ക​യി​ലു​ണ്ട്.

ഇതിനിടെ യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വ​രാ​നി​രി​ക്കു​മ്പോൾ ആറ്റിങ്ങലിൽ അടൂർ പ്രകാശിന്‍റെ ഇടുക്കിയിൽ ഉമ്മൻ ചാണ്ടിയുടെയും പേരുകളാണ് ഉയർന്ന് കേൾക്കുന്നത്.  എം​എ​ൽ​എ​മാ​ർ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റേ​ത്. എ​ന്നാ​ൽ സം​സ്ഥാ​ന​ത്തു ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും എം​എ​ൽ​എ​മാ​രു​ടെ പേ​രു​ക​ൾ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെന്നാണ് സൂചനകൾ.