മന്ത്രിസ്ഥാനത്തിനു പുറമേ ഭാര്യയ്ക്ക് ലോക്സഭാ ടിക്കറ്റും; ഗുജറാത്തിലെ കോൺഗ്രസ് യു​വ​നേ​താ​വ് അ​ൽ​പേ​ഷ് താ​ക്കൂ​ർ ബിജെപിയിലേക്ക്

single-img
9 March 2019

ഗു​ജ​റാ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് പ്രതിസന്ധിയിൽ. യു​വ​നേ​താ​വ് അ​ൽ​പേ​ഷ് താ​ക്കൂ​ർ പാർട്ടി വിടാൻ തയ്യാറെടുത്തുവെന്നാണ് റിപ്പോർട്ടുകൾ.  കോൺഗ്രസ് ഒ​ബി​സി നേ​താ​വാ​യ അ​ൽ​പേ​ഷ് ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

2017 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് അ​ൽ​പേ​ഷ് കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. കോ​ണ്‍​ഗ്ര​സ് ബ​ന്ധ​മു​പേ​ക്ഷി​ച്ച് ര​ണ്ട് എം​എ​ൽ​എ​മാ​ർ രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​ൽ​പേ​ഷ് താ​ക്കൂ​റും കോ​ണ്‍​ഗ്ര​സി​നെ ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്.

കോ​ണ്‍​ഗ്ര​സ് ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ന്ന അ​ൽ​പേ​ഷി​നു മ​ന്ത്രി​സ്ഥാ​ന​വും അ​ൽ​പേ​ഷി​ന്‍റെ ഭാ​ര്യ​യ്ക്ക് ലോ​ക്സ​ഭാ ടി​ക്ക​റ്റും ബി​ജെ​പി വാ​ഗ്ദാ​നം ചെ​യ്ത​താ​യുമാണ് സൂചനകൾ. അ​ൽ​പേ​ഷി​നെ ബി​ജെ​പി മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും അ​ല്ലെ​ങ്കി​ൽ ലോ​ക്സ​ഭാ സീ​റ്റ് ന​ൽ​കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഹാ​ർ​ദി​ക് പ​ട്ടേ​ൽ, ജി​ഗ്നേ​ഷ് മേ​വാ​നി എ​ന്നി​വ​ർ​ക്കൊ​പ്പം ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി​ക്കെ​തി​രേ ഉ​യ​ർ​ന്നു​വ​ന്ന യു​വ​നേ​താ​വാ​യി​രു​ന്നു അ​ൽ​പേ​ഷ്. എന്നാൽ പഅ​ഭ്യൂ​ഹ​ങ്ങ​ളോ​ട് അ​ൽ​പേ​ഷ് ഇ​തേ​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടില്ല.