മിന്നല്‍ വേഗത്തിലുള്ള സ്റ്റമ്പിങ്; ഡേവിഡ് മില്ലറെ ധോണി എന്ന് വിളിച്ച് ഡു പ്ലെസിസ്

single-img
8 March 2019

ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തിനിടെ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് വിളിച്ചത് എം.എസ് ധോണി എന്നാണ്. മില്ലറിന്റെ മികച്ചൊരു സ്റ്റമ്പിങ് ശ്രമത്തെ അഭിനന്ദിക്കുകയായിരുന്നു ഡു പ്ലെസിസ്.

വിക്കറ്റ് കീപ്പറായ ക്വിന്റണ്‍ ഡി കോക്ക് ഗ്രൗണ്ട് വിട്ടതോടെയാണ് മില്ലര്‍ക്ക് വിക്കറ്റ് കീപ്പറാകാനുള്ള അവസരം ലഭിച്ചത്. ഇമ്രാന്‍ താഹിര്‍ എറിഞ്ഞ 32ാം ഓവറിലായിരുന്നു മില്ലറുടെ വിക്കറ്റ് കീപ്പിങ്. ക്രിസീലുണ്ടായിരുന്ന ലങ്കന്‍ താരം വിശ്വ ഫെര്‍ണാണ്ടോയ്ക്ക് ഷോട്ട് നഷ്ടപ്പെട്ടതോടെ പന്ത് മില്ലറുടെ കൈയിലെത്തി.

മില്ലര്‍ ഞൊടിടയിടയില്‍ സ്റ്റമ്പ് ചെയ്തു. എന്നാല്‍ അപ്പോഴേക്കും ഫെര്‍ണാണ്ടോ കാല് ക്രീസില്‍ കുത്തിയിരുന്നു. മില്ലറുടെ ഈ മിന്നല്‍ വേഗം കണ്ട് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഫാഫ് ഡു പ്ലെസിസ് താരത്തെ അഭിനന്ദിച്ചു. എംഎസ്ഡി എന്ന് വിളിച്ചായിരുന്നു അഭിനന്ദനം.