ഒടുവിൽ പാക്കിസ്ഥാൻ ഭി​ക​ര​ർ​ക്കെ​തി​രാ​യ നി​ല​പാ​ട് ശ​ക്ത​മാ​ക്കു​ന്നു: 121 പേ​ർ ക​സ്റ്റ​ഡി​യി​ൽ; മ​ദ്ര​സ​ക​ളു​ടെ നി​യ​ന്ത്ര​ണം പി​ടി​ച്ചെ​ടു​ത്തു

single-img
7 March 2019

ഒടുവിൽ പാക്കിസ്ഥാൻ ഭി​ക​ര​ർ​ക്കെ​തി​രാ​യ നി​ല​പാ​ട് ശ​ക്ത​മാ​ക്കു​ന്നു. പു​ൽ​വാ​മയിൽ 40 സി ആർ പി എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആ​ക്ര​മ​ണ​ത്തി​നു ശേഷം പാക്കിസ്ഥാന്റെ സുഹൃത്തായ ചൈന ഉൾപ്പടെയുള്ള രാജ്യങ്ങൾ സമ്മർദ്ദം ശക്തമാക്കിയതിനെ തുടർന്നാണ് പാക്കിസ്ഥാൻ തീവ്രവാദികൾക്കെതിരെ നടപടി എടുക്കാൻ നിർബന്ധിതമായത്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്ഷെ മുഹമ്മദിന്റെയടക്കം 121 തീവ്രവാദികളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും 180 മ​ദ്ര​സ​ക​ളു​ടെ നി​യ​ന്ത്ര​ണം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​താ​യു​മാ​ണ് റി​പ്പോ​ർ​ട്ട്. മ​ദ്ര​സ​ക​ളു​ടെ ആ​ശു​പ​ത്രി​ക​ൾ, സ്കൂ​ളു​ക​ൾ, ആം​ബു​ല​ൻ​സു​ക​ൾ എ​ന്നി​വ​യു​ടെ നി​യ​ന്ത്ര​ണ​വും ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ആ​രു​ടെ​യും സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യ​ല്ല ഭീ​ക​ര​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നും പാ​ക്കി​സ്ഥാ​ൻ വ്യ​ക്ത​മാ​ക്കി. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഭീ​ക​ര​സം​ഘ​ട​ന​ക​ൾ​ക്കെ​തി​രേ നി​ല​പാ​ടെ​ടു​ക്കാ​ത്ത പാ​ക്കി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ നി​ല​പാ​ട് ശ​ക്ത​മാ​ക്കി​യി​രു​ന്നു