അസ്ലന്‍ ഷാ കപ്പ് ഹോക്കി; ഇന്ത്യന്‍ ടീമിനെ മന്‍പ്രീത് നയിക്കും

single-img
7 March 2019
Dhaka : India’s Manpreet Singh during a training session for Asia Cup Hockey in Dhaka on Tuesday. PTI Photo (PTI10_10_2017_000067A)

ദില്ലി: അസ്ലന്‍ ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ കളിക്കാനുള്ള 18 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവ മിഡ്ഫീല്‍ഡര്‍ മന്‍പ്രീത് സിങ് ഇന്ത്യന്‍ ടീമിനെ നയിക്കും. ഡിഫന്‍ഡര്‍ സുരേന്ദര്‍ കുമാറിനെയാണ് വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. പരിക്കുകള്‍മൂലം നിരവധി പ്രമുഖ താരങ്ങള്‍ ഇക്കുറി ഇന്ത്യന്‍ ടീമിലില്ല. മാര്‍ച്ച് 23 മുതല്‍ മലേഷ്യയിലെ ഇപ്പോയിലല്‍ അസ്ലന്‍ ഷാ കപ്പ് അരങ്ങേറും. മാര്‍ച്ച് 30നാണ് ഫൈനല്‍ മത്സരം.

ഇന്ത്യയോടൊപ്പം ആതിഥേയരായ മലേഷ്യ, കാനഡ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ ജേതാക്കളായ ജപ്പാന്‍ എന്നിവര്‍ ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കും. മാര്‍ച്ച് 23ന് ജപ്പാനുമായാണ് ഇന്ത്യ ആദ്യ അങ്കത്തിനിറങ്ങുക. പരിക്കുമൂലം എസ് വി സുനില്‍, ആകാശ്ദീപ് സിങ്, രമണ്‍ദീപ് സിങ്, ലളിത് ഉപാധ്യായ്, രൂപീന്ദര്‍ പാല്‍ സിങ്, ഹര്‍മന്‍പ്രീത് സിങ്, ചിന്‍ഗ്ലെന്‍സന സിങ് എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ ഇല്ല.

ഇന്ത്യന്‍ ഹോക്കി ടീം താരങ്ങള്‍: പിആര്‍ ശ്രീജേഷ്, കൃഷന്‍ ബി പതക്ക്, ഗുരീന്ദര്‍ സിങ്, സുരേന്ദര്‍ കുമാര്‍, വരുണ്‍ കുമാര്‍, ബീരേന്ദ്ര ലാക്ര, അമിത് രോഹിദാസ്, കോതാല്‍ജിത്ത് സിങ്, ഹര്‍ദിക് സിങ്, നിലാകാന്ത് ശര്‍മ, സുമിത് വിവേക് സാഗര്‍ പ്രസാദ്, മന്‍പ്രീത് സിങ്, മന്‍ദീപ് സിങ്, സിമ്രന്‍ജീത്ത് സിങ്, ഗുര്‍ജന്ദ് സിങ്, ശിലാനന്ദ് ലാക്ര, സുമിത് കുമാര്‍.