പാക്കിസ്ഥാനിയെ കൊണ്ട് ‘അഭിനന്ദന്‍ മീശ’ വച്ചു; താരമായി ഖത്തറിലെ മലയാളി

single-img
6 March 2019

അഭിനന്ദന്റെ മീശയാണ് ഇപ്പോള്‍ ഇന്ത്യയില്‍ തരംഗമാകുന്നത്. നിരവധിപേരാണ് ഈ മീശ വെച്ച് ഫോട്ടോയുമായി സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. എന്നാല്‍ ഖത്തറിലെ മലയാളി വ്യവസായി ജിബി എബ്രഹാം വച്ച ‘അഭിനന്ദന്‍ മീശ’യ്ക്ക് ഒരു പ്രത്യേകതയുണ്ട്.

ദോഹയില്‍ പാക്കിസ്ഥാനി യുവാവ് നടത്തുന്ന സലൂണില്‍ നിന്നാണ് ജിബി ‘അഭിനന്ദന്‍ മീശ’ വച്ചത്. പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സ്വദേശി അബ്ദുല്‍ കരീം ഇസയാണ് ബ്യൂട്ടീഷന്‍. മീശ വച്ച ശേഷം സലൂണിലെ കസേരയില്‍ നിന്ന് എഴുന്നേറ്റ ഉടനെ അവിടെ ഉണ്ടായിരുന്ന അപരിചിതരായ ചിലര്‍ തനിക്ക് ഹസ്തദാനം ചെയ്‌തെന്നും കൈയടിച്ചെന്നും എറണാകുളം തിരുവാണിയൂര്‍ ഇലയിടത്ത് ഇഞ്ചിപ്പറമ്പില്‍ കുടുംബാംഗമായ ജിബി പറഞ്ഞു.

ഖത്തറില്‍ അഭിനന്ദന്‍ മീശ വച്ച് നടക്കുന്നതിലൂടെ രാജ്യത്തിന്റെയും സേനയുടെയും അഭിമാനം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും ഇതിനകം മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഭാരതീയര്‍ ‘അഭിനന്ദന്‍ മീശ’ സ്വന്തമാക്കിയെന്നും ജിബി പറഞ്ഞു.