സൗദിയില്‍ സിവില്‍ ഡിഫെന്‍സിന്റെ ജാഗ്രതാ നിര്‍ദേശം

single-img
2 March 2019

സൗദിയില്‍ വീണ്ടും കാലാവസ്ഥാമാറ്റം. ശക്തമായ പൊടിക്കാറ്റ് ജനജീവിതത്തെ സാരമായി ബാധിച്ചു. ശ്വാസ തടസം പോലുള്ള അസ്വസ്ഥത ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കഴിയുന്നതും ജനങ്ങള്‍ പുറത്തുപോകുന്നത് ഒഴിവാക്കണമെന്നു അധികൃതര്‍ നിര്‍ദ്ദേശിച്ചു.

വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. തലസ്ഥാനമായ റിയാദില്‍ 30 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ഇന്നലെ ഉച്ചക്ക് ശേഷം പൊടിക്കാറ്റ് അനുഭവപ്പെട്ടത്. വാഹനം ഓടിക്കുന്നവരും വാരാന്ത്യമായതിനാല്‍ കുടുംബമായി പുറത്തുപോകുന്നവരും ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫെന്‍സ് മുന്നറിയിപ്പ് നല്‍കി.