പാകിസ്ഥാൻ ഷെല്ലാക്രമണം; അതിർത്തിയിൽ മൂന്നു ഗ്രാമവാസികൾ മരിച്ചു

single-img
2 March 2019

പൂഞ്ച് മേഖലയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും മൂന്നു നാട്ടുകാര്‍ മരിച്ചു. ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ത്തമാനെ  വിട്ടയച്ച നടപടിയിലൂടെ തങ്ങള്‍ സമാധാനത്തിന്റെ പാതയാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ പറയുമ്പോഴാണ് അതിര്‍ത്തിയില്‍ പാക് സൈന്യം പ്രകോപനം തുടരുന്നത്.

പൂഞ്ച് സെക്ടറിലെ കൃഷ്ണഗാട്ടിയിലാണ് പാക് സേന ഷെല്ലാക്രമണം നടത്തിയത്. തുടര്‍ച്ചയായ എട്ടാംദിവസമാണ് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്നത്. ഇന്നലെ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു.

ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയച്ച്, തങ്ങള്‍ സമാധാനത്തിന്റെ പാതയാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ പറയുമ്പോഴാണ് അതിര്‍ത്തിയില്‍ പാക് സൈന്യം പ്രകോപനം തുടരുന്നത്. തങ്ങളുടെ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പാക് സൈനിക മേധാവി ഇന്നലെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.