ധോണിക്ക് പരിക്ക്

single-img
2 March 2019

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനം ഇന്ന് നടക്കാനിരിക്കെ ടീം ഇന്ത്യയ്ക്ക് തിരിച്ചടി. ഹൈദരാബാദില്‍ നെറ്റ്‌സില്‍ പരിശീലനത്തിനിടെ എം.എസ് ധോണിക്ക് പരിക്കേറ്റു. ടീമിന്റെ നെറ്റ് സെഷനില്‍ പരിശീലനം നടത്തുന്നതിനിടെ പന്ത് കൈയില്‍ തട്ടിയാണ് ധോണിക്ക് പരിക്കേറ്റത്.

ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായ രാഘവേന്ദ്രയോടൊപ്പം പരിശീലിക്കവെ താരത്തിന്റെ വലതുകൈത്തണ്ടയില്‍ പന്ത് തട്ടുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ ധോണി പിന്നീട് പരിശീലനത്തിന് ഇറങ്ങിയില്ല. ഇന്ന് ധോണി കളിക്കാതിരുന്നാല്‍ ഋഷഭ് പന്തിന് അവസരമൊരുങ്ങും.