ദോഹയിലേക്കുള്ള വിമാനത്തില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

single-img
28 February 2019

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനം യാത്ര പുറപ്പെടാന്‍ ഇരിക്കെയാണ് സംഭവം. വിമാനത്തിലെ ആക്‌സിലറി പവര്‍ യൂനിറ്റി(എ.പി.യു) ല്‍ നിന്നാണ് പൈലറ്റ് തീ സാന്നിധ്യം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കില്ല. വിദഗ്ധ പരിശോധനക്ക് ശേഷം അഞ്ച് മണിക്കൂര്‍ വൈകി 8.11ഓടെ വിമാനം യാത്ര പുറപ്പെട്ടു.