ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് പാക്കിസ്ഥാൻ ആക്രമണം

single-img
27 February 2019

ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് പാക്കിസ്ഥാൻ ആക്രമണം. രജൗരി സെക്ടറിലെ നൗഷേരയിലാണ് പാക്കിസ്ഥാൻ യുദ്ധ വിമാനങ്ങൾ അതിർത്തി ലംഘിച്ച് ബോംബുകൾ വർഷിച്ചത്. ഇന്ത്യ തിരിച്ചടിച്ചതായി റിപ്പോർട്ടുകളുണ്ട്.

പാ​കിസ്ഥാ​ൻ അ​തി​ർ​ത്തി​ലം​ഘി​ച്ച​തോ​ടെ ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചുവെന്നും ഇ​തോ​ടെ വി​മാ​ന​ങ്ങ​ൾ മ​ട​ങ്ങി​യെ​ന്നും സൈ​ന്യം അ​റി​യി​ച്ചത്.  

സം​ഭ​വ​ത്തെ തു​ട​ർ​ന്നു നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​യ്ക്കാൻ കേ​ന്ദ്രം തീ​രു​മാ​നി​ച്ചു. പ​ത്താ​ൻ​കോ​ട്ട്, ജ​മ്മു, ശ്രീ​ന​ഗ​ർ, ലേ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ് അ​ട​യ്ക്കുന്നത്. കശ്മീരി​ൽ അ​തീ​വ ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ചു.

ഇ​ന്ത്യ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്ന് പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ക് ആ​ക്ര​മ​ണം.