മനോരമ പത്രം വാങ്ങി വായിച്ചാൽ എന്താണ് നടന്നതെന്ന് മാപ്പ് നോക്കി താങ്കൾക്ക് മനസിലാക്കാം: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ഔദ്യോഗിക പേജിൽ നിർദ്ദേശങ്ങളുമായി മലയാളികൾ

single-img
27 February 2019

പാകിസ്ഥാനിൽ കടന്നുകയറി ഇന്ത്യ മിന്നലാക്രമണം നടത്തി ഞെട്ടിപ്പിച്ചതിനുപിന്നാലെ  പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ്റെ ഔദ്യോഗിക പേജിൽ മലയാളികളുടെ പൊങ്കാല. ഇമ്രാൻ ഖാൻ്റെ ഫേസ്ബുക്ക് പേജിൽ ആഹ്ളാദം പ്രകടിപ്പിച്ച് നിരവധി മലയാളികളാണ് എത്തിയിരിക്കുന്നത്.  മിക്ക കമൻ്റുകളും മലയാളത്തിൽ തന്നെയാണ് അവർ രേഖപ്പെടുത്തിയിരിക്കുന്നതും.

പാകിസ്ഥാനിൽ ഇന്ത്യ നടത്തിയത് എന്താണെന്ന് ഇതുവരെ ഇമ്രാൻഖാന് മനസ്സിലായിട്ടില്ലെന്നും  ഇന്നത്തെ മനോരമ പത്രം വാങ്ങി വായിച്ചാൽ അത് മനസിലാക്കാമെന്നും ചിലർ കമൻ്റ് ചെയ്യുന്നു. ഇന്ത്യയുടെ മിന്നൽ ആക്രമണത്തെ പുകഴ്ത്തിക്കൊണ്ടുള്ള കമൻറുകളാണ് കൂടുതലും പേജിൽ എത്തിയിരിക്കുന്നത്.

12 മിറാഷ് 2000 യുദ്ധ വിമാനങ്ങളാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. ആയിരം കിലോ ബോംബ് ഭീകര ക്യാമ്പുകളില്‍ ഇന്ത്യ വര്‍ഷിച്ചു. ഭീകര ക്യാമ്പ് പൂര്‍ണമായും തകര്‍ത്തുവെന്നും വ്യോമസേന അറിയിച്ചു. ഇന്ത്യന്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് പാക് സൈന്യം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ വിമാനങ്ങള്‍ സുരക്ഷിതമായി രാജ്യത്തേക്ക് തിരിച്ചുപോന്നു.

മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളിലുള്ള ജനങ്ങളോട് താമസം മാറാന്‍ തയ്യാറായിരിക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.