ഇന്ത്യയിലെ ആർത്തവ പ്രശ്നം പറഞ്ഞ ഡോക്യുമെൻ്ററിക്ക് ഓസ്‌കാർ അവാർഡ്

single-img
25 February 2019

ഇന്ത്യയിലെ ആർത്തവ പ്രശ്നം പറഞ്ഞ ഡോക്യുമെൻ്ററിക്ക് ഓസ്‌കാർ  അവാർഡ്. പിരീഡ്, എന്‍ഡ് ഓഫ് സെന്റന്‍സ് മികച്ച ഡോക്യൂമെന്ററി (ഷോര്‍ട്ട്)യായാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയതാണ് ഈ ഡോക്യുമെന്ററി. ഇറാനിയന്‍ ചലച്ചിത്രകാരിയായ റെയ്കയാണ് ഡോക്യുമെന്ററിയുടെ സംവിധായിക.  നിര്‍ധനരായ സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിന്‍ എത്തിക്കുന്ന ഉത്തര്‍പ്രദേശിലെ വനിതാകൂട്ടായ്മയെ കുറിച്ചാണ് ഈ ഡോക്യുമെന്ററി സംസാരിക്കുന്നത്.

പത്ത് നോമിനേഷനുകള്‍ വീതം ലഭിച്ച റോമയും ദി ഫേവറിറ്റുമാണ് ഓസ്‌ക്കറില്‍ നിറഞ്ഞുനില്‍ക്കുന്നത്. റോമ ഇതിനോടകം തന്നെ രണ്ട് പുരസ്കാരങ്ങൾ നേടിക്കഴിഞ്ഞു. മികച്ച വിദേശ ഭാഷാ ചിത്രത്തിനും മികച്ച ഛായാഗ്രഹണത്തിനുമുള്ള പുരസ്കാരങ്ങൾ നേടിയത്. ബ്ലാക്ക് പാന്തർ മൂന്നും ബൊഹീമിയർ റാപ്സോഡി രണ്ടും പുരസ്കാരങ്ങൾ നേടിക്കഴിഞ്ഞു.

ഇഫ് ബെല സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് റെജിന കിങ് മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി. ഗ്രീൻബുക്കിലെ അഭിനയത്തിന് മെഹർഷല അലി മികച്ച സഹനടനായി. അലിയുടെ രണ്ടാമത്തെ ഓസ്ക്കറാണിത്. 2017ൽ മൂൺലൈറ്റിലെ അഭിനയത്തിന് അലിക്ക് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.